ഇനി കളി ചെന്നൈയിൽ; വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കായി 'ടീം ഇന്ത്യ' എത്തി; ആദ്യ മത്സരം ഞായറാഴ്ച

ചെന്നൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു മുന്നോടിയായി വിരാട് കോലിയും സംഘവും ചെന്നൈയിലെത്തി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയാണ് നടക്കുക. പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ഡേ-നൈറ്റ് ആയിരിക്കും. ഞായറാഴ്ച ചെപ്പോക്കിലാണ് ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനം.
ഉച്ചയ്ക്കു രണ്ടു മണി മുതലാണ് മൂന്നു മല്‍സരങ്ങളും ആരംഭിക്കുക. ടീമിനൊപ്പം ചെന്നൈയിലെത്തിയ ചിത്രം ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററിലൂടെ പങ്കുവെച്ചു. ടീമംഗങ്ങളായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് കോലി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ വര്‍ഷത്തെ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടം കൂടിയാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോര്‍മാറ്റിലും പരമ്പരകള്‍ സ്വന്തമാക്കിയിരുന്നു.
പരിക്കു കാരണം നേരത്തേ നടന്ന ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളും നഷ്ടമായ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും കളിക്കുകയില്ല. പകരക്കാരനായി ടെസ്റ്റിലെ സ്ഥിരം ഓപ്പണറായ മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഏകദിന ടീം: രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.
നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1ന് ഇന്ത്യ കൈക്കലാക്കിയിരുന്നു. അവസാന ടി20യിലെ തകര്‍പ്പന്‍ ജയം ഇന്ത്യക്കു പരമ്പര നേട്ടം സമ്മാനിച്ചു. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു ലഭിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാവുകയായിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ