• 01 Feb 2023
  • 08: 29 AM
Latest News arrow

പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റി

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 - CAB) അസമിലും ത്രിപുരയിലും പ്രക്ഷോഭം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റിവെച്ചു.

വ്യാഴാഴ്ച ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടക്കേണ്ടിയിരുന്ന ഐസ്എല്‍ മത്സരം ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു.

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ത്രിപുരയുടെ  തലസ്ഥാനമായ അഗര്‍ത്തലയിലും നടക്കേണ്ട രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. രഞ്ജിയിൽ സര്‍വീസസുമായാണ് അസമിന്റെ മത്സരം നടന്നുകൊണ്ടിരുന്നത്. മത്സരം മാറ്റിവെക്കുമ്പോള്‍ വിജയത്തിനിരികിലായിരുന്നു അസം.

ത്രിപുരയും ജാര്‍ഖണ്ഡും തമ്മിലാണ് മറ്റൊരു മത്സരം. ജാര്‍ഖണ്ഡ് 205 റണ്‍സിന്റെ ലീഡെടുത്ത മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു.