• 08 Jul 2020
  • 12: 45 PM
Latest News arrow

രാജ്യത്ത് കോലാഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പൗരത്വ നിയമ ഭേദഗതി ബില്‍ എന്തിന് വേണ്ടിയാണ്‌?

 

1) 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍

2) 2014 ഡിസംബര്‍ 31ന് മുമ്പ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍
3) ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് താമസിക്കണമെന്ന നിബന്ധന മാറ്റിയിട്ട് പകരം 6 വര്‍ഷം എന്നാക്കി മാറ്റാന്‍
4) 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍
5) പൗരത്വ നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യക്കാരുടെ ഒസിഐ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ എന്തിനാണ് പ്രതിഷേധം...

> അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക  പ്രസിദ്ധപ്പെടുത്തിപ്പോള്‍ 40.7 ലക്ഷം ആളുകള്‍ പുറന്തള്ളപ്പെട്ടതായി കണ്ടെത്തി.
> ഇവരില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം പേര്‍ മുസ്ലീംകളും 2 ലക്ഷം പേര്‍ മറ്റു വിഭാഗക്കാരുമാണ്- ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് സര്‍ക്കാര്‍ പറയുന്നു
> പൗരത്വ ഭേദഗതി ബില്ല് പാസാക്കിയെടുത്താല്‍ 28 ലക്ഷം ഹിന്ദുക്കളും 2 ലക്ഷം വരുന്ന മറ്റ് വിഭാഗക്കാരും പട്ടികയില്‍പ്പെടും. 
> അനധികൃത കുടിയേറ്റക്കാരായ മുസ്ലീംകള്‍ക്ക് പൗരത്വം നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നില്ല.
> തന്‍മൂലം 10 ലക്ഷം വരുന്ന മുസ്ലീംകള്‍ പുറത്താകും

പൗരത്വം നേടാന്‍ ബില്ലില്‍ നിര്‍ദേശിക്കുന്ന പുതിയ നടപടി ക്രമങ്ങള്‍

1) സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രമേ ഇനി വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കൂ
2) ഓരോ അപേക്ഷയും അതത് സ്ഥലത്തെ ഡെപ്യൂട്ടി കമ്മീഷണറോ ജില്ലാ മജിസ്‌ട്രേറ്റോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം
3) സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം

ഈ ബില്‍ ആര്‍ക്കൊക്കെ ബാധകമല്ല....

1) ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്ക്
2) പ്രവേശിക്കാന്‍ പെര്‍മിറ്റ് വേണ്ടിവരുന്ന അരുണാചല്‍, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ക്ക്

 

Editors Choice