• 22 Sep 2023
  • 04: 34 AM
Latest News arrow

ദക്ഷിണേഷ്യൻ ഗെയിംസ് സമാപിച്ചു; 312 മെഡലുകളുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി

കാഠ്‌മണ്ഡു (നേപ്പാൾ ): പത്തു ദിവസം നീണ്ടു നിന്ന പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസ് സമാപിച്ചു. ഏറ്റവും കൂടുതൽ മെഡലുകൾ നേടി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. 174 സ്വർണ്ണവും 93 വെള്ളിയും 45  വെങ്കലവും  അടക്കം 312 മെഡലുകളാണ് ഇന്ത്യ നേടിയത്. തുടർച്ചയായി 13-ാം തവണയാണ് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്.  2016-ൽ നടന്ന ഗെയിംസിൽ ഇന്ത്യ നേടിയത് 309 മെഡലുകളായിരുന്നു.

ആതിഥേയരായ നേപ്പാൾ 51 സ്വർണ്ണവും 60 വെള്ളിയും 95 വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തി. 

ശ്രീലങ്കയ്ക്ക്  40 സ്വർണ്ണവും 83 വെള്ളിയും 128 വെങ്കലവും ലഭിച്ചു.

പാക്കിസ്ഥാന് 31 സ്വർണ്ണവും 41 വെള്ളിയും 59 വെങ്കലവും നേടി.

മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബംഗ്ലാദേശിന്  19 സ്വർണ്ണവും 32 വെള്ളിയും 87 വെങ്കലവുമുണ്ട്.

മാലദ്വീപ് ഒരു സ്വർണ്ണവും 4 വെങ്കലവും മാത്രം നേടി. 

ഭൂട്ടാന്റെ മെഡൽ നേട്ടം 7 വെള്ളിയിലും 13 വെങ്കലത്തിലും ഒതുങ്ങി.