''നിങ്ങള്‍ ആരാണ് എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ധൈര്യമുണ്ടാവുക''- സൗന്ദര്യ സങ്കല്‍പ്പങ്ങളെ തച്ചുടച്ച് സോസിബിനി ടുന്‍സി

അതൊരു കാഴ്ചയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി 2019-ലെ വിശ്വ സുന്ദരി കിരീടം ചൂടുന്നത്. അതൊരു പ്രചോദനമാണ്, വിപ്ലവമാണ്, തിരുത്തിയെഴുതലാണ്. സോസിബിനി ടുന്‍സി എന്ന പേരിന് മാറ്റം എന്ന് കൂടി അര്‍ത്ഥം വരുന്നു.
ആഫ്രിക്കയില്‍ നിന്നും വിശ്വ സുന്ദരി പട്ടം നേടുന്ന മൂന്നാമത്തെ വനിതയാണ് സോസിബിനി ടുന്‍സി. 2011ല്‍ ലീല ലോപ്പസാണ് അവസാനമായി വിശ്വ സുന്ദരിപ്പട്ടം നേടിയ കറുത്ത വര്‍ഗക്കാരി.
സോസിബിനി ടുന്‍സി അവളുടെ ശരീര സൗന്ദര്യം കൊണ്ട് മാത്രമല്ല, ലോകത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതുന്നത്. മറിച്ച് അവളുടെ വ്യക്തിത്വത്തിന്റെ സൗന്ദര്യം കൊണ്ടും കൂടിയാണ്. വിശ്വ സുന്ദരിപ്പട്ടം ചൂടിയ വേളയില്‍ ലോകത്തോട് സോസിബിനി വിളിച്ചു പറഞ്ഞ വാക്കുകള്‍, മാറ്റത്തിന്റെ കാഹളം മുഴക്കുന്നു.
കേള്‍ക്കാം സോസിബിനിയെ.....
''ഞാന്‍ കറുത്തവളായതുകൊണ്ട് സുന്ദരിയല്ലെന്നായിരുന്നു ഒരിക്കല്‍ എന്റെ ചിന്ത. എന്നാല്‍ ഇപ്പോള്‍ അതേ നിറവും സൗന്ദര്യവും ഉപയോഗിച്ച് സ്വയം അംഗീകരിക്കേണ്ടതിന്റെയും സൗന്ദര്യത്തിന്റെ അളവുകോലുകള്‍ തിരുത്തേണ്ടതിന്റെയും ആവശ്യകത ഞാന്‍ പ്രഖ്യാപിക്കുന്നു.
എന്നേപ്പോലെയുള്ള, എന്റെ നിറമുള്ള, എന്റെ പോലെ മുടിയുള്ള സ്ത്രീകള്‍ സുന്ദരികളല്ലെന്ന് വിശ്വസിച്ചിരുന്ന ഒരു ലോകത്തിലാണ് ഞാന്‍ വളര്‍ന്ന് വന്നത്. ആ വിശ്വാസത്തെ തിരുത്തിയെഴുതേണ്ട സമയമാണിതെന്ന് വിചാരിക്കുന്നു.
തുടര്‍ച്ചയായി മത്സരത്തിന് വരുക എന്നത് എന്റെ ബോധപൂര്‍വ്വമായ തീരുമാനമായിരുന്നു. ഒരുപാട് പേര് എന്റെ മുടിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, മത്സരത്തിന് പങ്കെടുക്കാന്‍ എന്നെ മാറ്റേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. പോസിറ്റീവ് ഊര്‍ജം പകരുക എന്നതായിരുന്നു എന്റെ ലക്ഷ്യം, അത് തുടങ്ങേണ്ടത് എന്നില്‍ നിന്ന് തന്നെയാണെന്ന് ഞാന്‍ വിശ്വസിച്ചു.
ചുരുണ്ട മുടിയുള്ള സ്ത്രീകള്‍ തങ്ങളെത്തന്നെ അംഗീകരിക്കാത്തവരാണെന്ന് വിചാരിക്കരുത്. ഞാന്‍ ഉറപ്പിച്ച് പറയട്ടെ, സ്ത്രീകള്‍ ബഹുമുഖക്കാരാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്ക്കാകാന് സാധിക്കും. നിങ്ങള്‍ക്ക് സുഖകരമായ ഏത് ഹെയര്‍ സ്റ്റൈലും നിങ്ങള്‍ക്ക് സ്വീകരിക്കാം.
സൗന്ദര്യം എന്നത് ആത്മനിഷ്ഠമാണ്. ലോകത്തിന് മുമ്പില്‍ വ്യത്യസ്തമായ സൗന്ദര്യത്തെ അവതരിപ്പിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്.
സ്വയം സ്നേഹിക്കാനും നൂറ് ശതമാനവും നിങ്ങളായിരിക്കാനും എനിക്ക് ജനങ്ങളോട് ആവശ്യപ്പെടണമെങ്കില്‍ ആദ്യമേ ഞാന്‍ അങ്ങിനെയാകണമായിരുന്നു. മത്സരത്തിലുടനീളം ഞാന്‍, ഞാനായിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
നിങ്ങള്‍ എങ്ങിനെ കാണപ്പെടുന്നു എന്നതല്ല, നിങ്ങള്‍ക്ക് സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിലാണ് കാര്യം. ഈ പട്ടം ഉപയോഗിച്ച് ജീവിതങ്ങളെ തൊടാന്‍ എനിക്ക് സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
എന്റെ ആഗ്രഹമിതാണ്... നിങ്ങള്‍ ആരാണ് എന്ന് ലോകത്തിന് മുമ്പില്‍ കാണിക്കുവാനുള്ള ധൈര്യമുണ്ടാവുക. നിങ്ങളുടെ കോട്ടങ്ങളാണ് നിങ്ങളുടെ നേട്ടങ്ങള്‍. നിങ്ങളുടെ മഹത്തായ എല്ലാ അത്ഭുതപ്രവര്ത്തികളിലും ലോകം നിങ്ങളെ കാണട്ടെ.
കുട്ടികള്‍ എന്നെ നോക്കാനും എന്റെ മുഖം കാണാനും അവരുടെ മുഖം എന്നില്‍ പ്രതിഫലിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ വിജയം എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ സ്വപ്നങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ധൈര്യം പകരട്ടെ.''
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍