ദക്ഷിണേഷ്യൻ ഗെയിംസ്: പതിമൂന്നാം തവണയും ഇന്ത്യ ഒന്നാമത്; ഇതുവരെ 294 മെഡലുകൾ

കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസ് അവസാന ദിനത്തോടടുക്കുമ്പോൾ ഇന്ത്യ 27 സ്വർണ്ണം ഉൾപ്പെടെ 42 മെഡലുകൾ നേടി. ഇതോടെ 294 മെഡലുകൾ നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തുടർച്ചയായി 13-ാം തവണയാണ് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. 2016-ൽ നടന്ന ഗെയിംസിൽ ഇന്ത്യ നേടിയത് 309 മെഡലുകളായിരുന്നു. ഏഴ് ബോക്സിംഗ് ഫൈനലുകൾ ഉൾപ്പെടെ ഏതാനും ഇവന്റുകൾ ഇന്ന് (ചൊവ്വാഴ്ച) സമാപന ദിവസത്തിൽ നടക്കുന്നുണ്ട്.
എട്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യൻ അത്‌ലറ്റുകൾ 12 വെള്ളിയും 3 വെങ്കലവും നേടി. ഇതോടെ 159 സ്വർണ്ണം, 91 വെള്ളി, 44 വെങ്കലം എന്നിങ്ങനെ മൊത്തം 294 മെഡലുകൾ നേടി ഇന്ത്യ. ശ്രീലങ്ക 236 മെഡലുകളും ആതിഥേയരായ നേപ്പാൾ 195 മെഡലുകളും നേടി .
ആറ് സ്വർണവും ഒരു വെള്ളിയും ബോക്‌സർമാർ തിങ്കളാഴ്ച ഇന്ത്യക്ക് നൽകി.
ഗുസ്തിയിൽ ഇന്ത്യ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇവന്റുകളിൽ ഏഴ് സ്വർണ്ണ മെഡലുകൾ വീതം നേടി.
ഷൂട്ടിംഗിൽ ആകെ 20 സ്വർണ്ണ മെഡലുകളിൽ 18 സ്വർണ്ണവും ഇന്ത്യ നേടി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ