• 01 Oct 2023
  • 08: 38 AM
Latest News arrow

ദക്ഷിണേഷ്യൻ ഗെയിംസിൽ കരുത്തറിയിച്ച് ഇന്ത്യ; 110 സ്വർണ്ണമടക്കം 216 മെഡലുകൾ

കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ ആറാം ദിവസം ശനിയാഴ്ച 23 സ്വർണ്ണവും 20 വെള്ളിയും 6 വെങ്കലവും അടക്കം 49 മെഡലുകൾ നേടി . മൊത്തം 110 സ്വർണവും 71 വെള്ളിയും 35 വെങ്കലവും അടക്കം 216 മെഡലുകൾ ഇന്ത്യയ്ക്കുണ്ട്.   ആതിഥേയരായ  നേപ്പാൾ 43 സ്വർണ്ണവും 34 വെള്ളിയും  65  വെങ്കലവും അടക്കം 142 മെഡലുകൾ നേടി രണ്ടാം സ്ഥാനത്താണ്.

ടേബിൾ ടെന്നീസിൽ ഇന്ത്യ ഏഴ് സ്വർണവും അഞ്ച് വെള്ളിയും നേടി . പുരുഷന്മാരുടെയും വനിതകളുടെയും സിംഗിൾസ് മത്സരത്തിൽ ഇന്ത്യ സ്വർണം നേടി.

ദക്ഷിണേഷ്യയിൽ നിന്നുള്ള അത്‌ലറ്റുകൾക്കായി നടക്കുന്ന ദ്വിവത്സര മൾട്ടി-സ്‌പോർട്‌സ് മത്സരമാണ് സൗത്ത് ഏഷ്യൻ ഗെയിംസ്. നിലവിൽ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.

ഡിസംബർ 1 ന് ആരംഭിച്ച ഗെയിംസ് 10-ന് സമാപിക്കും. നേപ്പാളിലെ കാഠ്മണ്ഡുവും  പോഖാറയുമാണ് വേദി.  27 കായിക ഇനങ്ങളിലായി 2,715 അത്‌ലറ്റുകൾ മത്സരിക്കുന്നു.

ഈ വർഷത്തെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം നേപ്പാളിലെ തെക്കൻ മേഖലയിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ബ്ലാക്ക്ബക്ക് എന്ന മൃഗമാണ്.