എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ സൗദിയുടെ തീരുമാനം; ലോകരാജ്യങ്ങൾ ആശങ്കയിൽ; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

റിയാദ്: എണ്ണ ഉൽപ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെക്' ( Organization of the Petroleum Exporting Countries) ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ കൈക്കൊണ്ട തീരുമാനത്തിന് പുറമെ, എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ പുതിയ നീക്കം അന്താരാഷ്ട്ര സമൂഹത്തെ ആശങ്കപ്പെടുത്തിയതായി വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കം എണ്ണവില വന്‍ തോതില്‍ ഉയരാന്‍ ഇടയാക്കുമെന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സൗദിയുടെ പുതിയ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു. അഞ്ച് വര്‍ഷത്തിനിനിടെ ആദ്യമായിട്ടാണ് ഇത്തരം തീരുമാനം സൗദി എടുക്കുന്നത്. സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ 'അരാംകോ'യുടെ ഓഹരി വില കുത്തനെ കൂട്ടുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.
സൗദിയുടെ സമ്മര്‍ദ്ദം മൂലമാണ് വിയന്നയില്‍ ചേര്‍ന്ന ഒപെക് യോഗം ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. എണ്ണ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. സൗദി മുന്നോട്ടു വച്ച നിര്‍ദേശം മറ്റു ഒപെക് രാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പുറമെ വെള്ളിയാഴ്ച വീണ്ടും വെട്ടിക്കുറയ്ക്കാന്‍ സൗദി തീരുമാനിക്കുകയായിരുന്നു. നിലവിലെ അളവില്‍ ഉല്‍പ്പാദനം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം എണ്ണവില കുറയാന്‍ സാധ്യതയുണ്ടെന്നും ബാരലിന് 50 ഡോളറില്‍ എത്തിയേക്കാമെന്നുമാണ് സൗദിയുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ സൗദിയുടെ സാമ്പത്തിക രംഗം തകരുമെന്ന കണക്കു കൂട്ടലിലാണ് സമ്മര്‍ദ്ദം ചെലുത്തി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത്.
ഒപെക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യമാണ് സൗദി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്നത് സൗദിയെയും ഇറാഖിനെയുമാണ്.
2014-ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത അളവില്‍ എണ്ണ ഉൽപ്പാദനം കുറയ്ക്കുമെന്നാണ് സൗദി മന്ത്രി അബ്ദുല്‍ അസീസ് പറഞ്ഞത്. ഇതിനു പിന്നാലെ ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സൗദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ന്യൂയോര്‍ക്ക് വിപണിയില്‍ എണ്ണവില 2.4 ശതമാനം വര്‍ധിച്ചു. ഇപ്പോള്‍ 59.85 ഡോളറാണ് ഒരു ബാരല്‍ എണ്ണയുടെ വില.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായായ ഒപെകിന് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളുടെ നേതൃത്വം റഷ്യയ്ക്കാണ്. സൗദിയും റഷ്യയുമാണ് എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നത്.
നാല് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം ഓരോ ദിവസവും കുറയ്ക്കാനാണ് സൗദി തീരുമാനമെടുത്തത്. ഒപെക് രാജ്യങ്ങള്‍ മൊത്തമായി 21 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും. ഇത് വിപണിയില്‍ എണ്ണ മതിയാകാത്ത സാഹചര്യമുണ്ടാക്കും. വില കുത്തനെ വര്‍ധിക്കും. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോഗം.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോഗമുള്ള മൂന്നാം രാജ്യമായ ഇന്ത്യ, സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത്. ഒപെകിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യയിലേക്ക് മതിയായ എണ്ണ എത്തിയേക്കില്ല.
എണ്ണവില ഉയര്‍ന്നാല്‍ ചരക്കുകടത്ത് കൂലി കൂടുമെന്നും അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ ഭയം.