• 29 Nov 2021
  • 08: 48 PM
Latest News arrow

ഇത്തവണയും ഡിന്‍ഡിം, അപ്പൂപ്പനെ മറന്നില്ല; 5000ത്തോളം മൈലുകള്‍ താണ്ടി പെന്‍ഗ്വിന്‍ കുഞ്ഞെത്തി

ലോകത്തില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള അപൂര്‍വ്വ സ്‌നേഹത്തിന്റെ പല ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ ഇപ്പോഴും ഒരു അത്ഭുതം പോലെ ആളുകള്‍ കരുതുന്ന ഒന്നാണ് ജാവോ അപ്പൂപ്പനും ഡിന്‍ഡിം എന്ന കുഞ്ഞ് പെന്‍ഗ്വിനും തമ്മിലുള്ള ബന്ധം. തന്നെ രക്ഷിച്ച അപ്പൂപ്പനെ കാണാന്‍ എല്ലാ വര്‍ഷവും 5000ത്തോളം മൈലുകള്‍ താണ്ടി ഈ പെന്‍ഗ്വിന്‍ എത്തുന്നുവെന്നതാണ് ഏവര്‍ക്കും അമ്പരപ്പേകുന്നത്.  

2011ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. ജാവോ അപ്പൂപ്പന്‍ പെന്‍ഗ്വിനെ നല്ലതുപോലെ ശുശ്രൂഷിച്ചു. പെന്‍ഗ്വിന് ഡിന്‍ഡിം എന്ന് പേരിടുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യം വീണ്ടു കിട്ടിയതോടെ അപ്പൂപ്പന്‍ പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍ കൊണ്ടുപോയി സ്വതന്ത്രമാക്കി. എങ്കിലും എല്ലാ വര്‍ഷവും ഡിന്‍ഡിം, അപ്പൂപ്പനെ കാണാന്‍ വരും.

സെപ്തംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം, അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. എന്നിട്ട് കുറച്ച് കാലം അപ്പൂപ്പനോടൊപ്പം താമസിച്ചിട്ട് തിരിച്ചു പോകും. ഏപ്രിലില്‍ പ്രജനന കാലം ആരംഭിക്കുന്നതോടെയാണ് ഡിന്‍ഡിം മടങ്ങുന്നത്.