ദക്ഷിണേഷ്യൻ ഗെയിംസ്: 81 സ്വർണ്ണമടക്കം 165 മെഡലുകൾ നേടി ഇന്ത്യ ആധിപത്യം തുടരുന്നു

കാഠ്മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ അഞ്ചാം ദിവസം വെള്ളിയാഴ്ച 19 സ്വർണമടക്കം 41 മെഡലുകൾ നേടി മെഡൽ പട്ടികയിൽ ആധിപത്യം തുടരുകയാണ്. 18 വെള്ളിയും 4 വെങ്കലവും നേടിയ ഇന്ത്യ ഇതുവരെ 165 മെഡലുകൾ (81 സ്വർണം, 59 വെള്ളി, 25 വെങ്കലം) നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള നേപ്പാൾ 116 മെഡലുകൾ നേടി (41 സ്വർണം, 27 വെള്ളി, 48 വെങ്കലം) . മൊത്തം 134 മെഡലുകളുമായി (23 സ്വർണം, 42 വെള്ളി, 69 വെങ്കലം) ശ്രീലങ്ക മൂന്നാം സ്ഥാനത്താണ്.
വെള്ളിയാഴ്ച ബാഡ്മിന്റൺ താരങ്ങൾ നാല് സ്വർണവും രണ്ട് വെള്ളിയും നേടി. പുരുഷന്മാരുടെയും വനിതകളുടെയും ടേബിൾ ടെന്നീസ് സിംഗിൾസിൽ സ്വർണ്ണവും വെള്ളിയും നേടി. വെയ്റ്റ്ലിഫ്റ്റിംഗിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി.
ട്രാക്ക് ആൻഡ് ഫീൽഡിൽ അത്ലറ്റുകൾക്ക് 12 മെഡലുകൾ ലഭിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് സ്വർണം.
ഷോട്ട് പുട്ടിൽ തേജീന്ദർ പാൽ സിംഗ് ടൂർ 20.03 മീറ്ററിൽ ഗെയിംസ് റെക്കോർഡ് തകർത്തു.