• 04 Aug 2020
  • 08: 22 PM
Latest News arrow

18 ഇന്ത്യക്കാരുമായിപ്പോയ എണ്ണക്കപ്പൽ നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചി

ന്യൂദൽഹി: നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി. 18 ഇന്ത്യക്കാരും ഒരു തുർക്കി സ്വദേശിയും  കപ്പലിലുണ്ട്. ബോണി ദ്വീപിനു സമീപമാണ് കപ്പല്‍ തട്ടിയെടുത്തത്. മുംബൈ സ്വദേശി ലയണൽ കാസ്ട്രോയാണ് ചീഫ് ഓഫിസർ.

നാവിയോസ് മാരിടൈം അക്വിസിഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഹോങ്കോങ് റജിസ്ട്രേഷനുള്ള ക്രൂഡ് സൂപ്പർടാങ്കർ 'നേവ് കോൺസ്റ്റെലേഷൻ' ഡിസംബർ 3 ന് വൈകുന്നേരമാണ് കൊള്ളക്കാർ തട്ടിയെടുത്തത്. നൈജീരിയയിലെ ബോണി ഐലന്റ് ഓഫ്‌ഷോർ ടെർമിനലിന് ഏകദേശം 60-70 നോട്ടിക്കൽ മൈൽ തെക്ക് ആയിട്ടായിരുന്നു കപ്പൽ പിടിച്ചെടുത്തത്.

കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലെ 19 പേരുടെ സുരക്ഷയും  അവരുടെ മോചനവുമാണ് നാവിയോസ് ഉടമകളുടേയും ആംഗ്ലോ-ഈസ്റ്റേൺ ടെക്നിക്കൽ, ക്രൂ മാനേജർമാരുടെയും  പ്രധാന ആശങ്ക. ഫ്ലാഗ് സ്റ്റേറ്റ് (ഹോങ്കോങ്) ഉൾപ്പെടെ എല്ലാ അധികാരികളെയും ഇവർ വിവരം അറിയിച്ചിട്ടുണ്ട്. കപ്പലിലുള്ളവരുടെ   നേരത്തെയുള്ള മോചനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. 

Editors Choice