• 04 Aug 2020
  • 06: 52 PM
Latest News arrow

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലും ഉള്ള സംവരണം നിർത്തലാക്കി; പട്ടികജാതി-വര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി

ന്യൂദല്‍ഹി: ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലും ഉള്ള സംവരണം കേന്ദ്രസർക്കാർ നിര്‍ത്തലാക്കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിനും  കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല.

ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പട്ടിജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ജനുവരി 25-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിനാലാണ് ലോക്‌സഭയിലെ സംവരണം എടുത്തുകളയുന്നതെന്നാണ്  റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

ലോക്സഭയിലെ 543 സീറ്റുകളില്‍ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവര്‍ഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതിനു പുറമെയാണ് ലോക്‌സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് രണ്ട് സീറ്റുകൾ സംവരണം ചെയ്തിരുന്നത്.  

Editors Choice