• 04 Aug 2020
  • 07: 56 PM
Latest News arrow

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും; ഉറപ്പു നല്‍കി അമിത് ഷാ

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. ഫാത്തിമ ലത്തീഫിന്റെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ, ഫാത്തിമയുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

കഴിഞ്ഞ നവംബര്‍ പത്തിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് മരിക്കുന്നതിന് മുമ്പ് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ കുറിച്ചുവെച്ചിരുന്നു. ഈ ഫോണ്‍ ഫൊറന്‍സിക് വിഭാഗം ഇന്നലെ പരിശോധിച്ചു.

മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് നേരത്തെ ആരോപിച്ചിരുന്നു. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ലത്തീഫ് ആരോപിച്ചത്.  

 

Editors Choice