ദക്ഷിണേഷ്യൻ ഗെയിംസ്: ഇന്ത്യ കുതിപ്പ് തുടരുന്നു; മെഡൽ പട്ടികയിൽ ഒന്നാമത്

കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ബുധനാഴ്ച 29 മെഡലുകൾ നേടി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യ ഇതുവരെയായി 32 സ്വർണവും 26 വെള്ളിയും 13 വെങ്കലവും നേടി. തൊട്ടു പിറകെ 29 സ്വർണവും 15 വെള്ളിയും 25 വെങ്കലവുമായി നേപ്പാൾ രണ്ടാം സ്ഥാനത്താണ്.
വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ 23.67 സെക്കൻഡിൽ അർച്ചന സുസീന്ദ്രൻ രണ്ടാം സ്വർണം നേടി.
പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ 29 മിനിറ്റ് 32 സെക്കൻഡിൽ സുരേഷ് കുമാർ വിജയിച്ചു. ലോകേഷ് സത്യനാഥനും സ്വാമിനാഥനും പുരുഷ ലോംഗ്ജമ്പിൽ യഥാക്രമം 7.87 മീറ്റർ, 7.77 മീറ്റർ ദൂരം താണ്ടി മെഡൽ നേടി.
പുരുഷ ഡിസ്കസ് ത്രോയിൽ കിർപാൽ സിംഗ് (57.88 മീറ്റർ), ഗഗന്ദീപ് സിംഗ് (53.57 മീറ്റർ) എന്നിവർ മെഡൽ നേടി.
വനിതാ ഡിസ്കസ് ത്രോയിൽ നവ്ജീത് കൗർ ധില്ലൺ സ്വർണം നേടി.
വനിതാ ലോങ്ജമ്പിൽ സാന്ദ്ര ബാബു വെങ്കലം നേടി.
തായ്‌ക്വോണ്ടോയിലും ഇന്ത്യ മൂന്ന് സ്വർണമടക്കം ആറ് മെഡലുകൾ നേടി.
ലൈതിക ഭണ്ഡാരി (53 കിലോഗ്രാമിൽ താഴെ), ജാർനെൽ സിംഗ് (74 കിലോഗ്രാമിൽ താഴെ), റുഡാലി ബറുവ (73 കിലോഗ്രാമിൽ കൂടുതൽ) എന്നിവരാണ് സ്വർണം നേടിയത്. പുരുഷന്മാരുടെ 63 കിലോഗ്രാമിൽ താഴെയുള്ള വനിതകളുടെ 62 കിലോഗ്രാം ഇനങ്ങളിൽ സൗരവ്, ഗാംഗ്‌ജോട്ട് എന്നിവർ വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തിൽ ചൈത്ന്യ ഇനാംദാർ വെങ്കലം നേടി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ