• 04 Aug 2020
  • 08: 40 PM
Latest News arrow

''ഞാന്‍ ആരാച്ചാരാകാം; നിര്‍ഭയയ്ക്ക് നീതി കിട്ടട്ടെ''; രാഷ്ട്രപതിയ്ക്ക് കത്ത്

ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരാച്ചാരാകാന്‍ തയ്യാറായി രാഷ്ട്രപതിയ്ക്ക് ഒരാളുടെ കത്ത്. ഷിംല സ്വദേശി രവികുമാറാണ് തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതിയത്. അതുവഴി ആ പെണ്‍കുട്ടിയ്ക്ക് ആത്മശാന്തി കിട്ടട്ടെയെന്നും രവികുമാര്‍ പറയുന്നു.

ഹൈദരാബാദില്‍ യുവതി, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ഭയ കേസില്‍ വധശിക്ഷ നീളുന്നത് ചര്‍ച്ചയായത്. കല്‍ബുര്‍ഗിയിലും രാജസ്ഥാനിലും യുവതികള്‍ സമാന രീതിയില്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധം ഉച്ചസ്ഥായിലായി. ഈ സാഹചര്യത്തിലാണ് നിര്‍ഭയക്കേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റുമെന്നുള്ള സൂചന വന്നത്. എന്നാല്‍ ആരാച്ചാരില്ലെന്ന വാര്‍ത്തയും അതിനോടൊപ്പം പ്രചരിച്ചു. 

വധശിക്ഷ നടപ്പാക്കാനായി സ്ഥിരമായി ഒരാളെ നിയമിക്കാനാകില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. പൂര്‍ണമാനസിക ആരോഗ്യമുള്ള ഒരാളെയാണ് ഇതിന് നിയോഗിക്കേണ്ടത്. അല്ലെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് ഇത് നിര്‍വഹിക്കാം. ഈ സാഹചര്യത്തിലാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് പറഞ്ഞ് രവി കുമാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. 

Editors Choice