• 23 Sep 2023
  • 02: 19 AM
Latest News arrow

ദക്ഷിണേഷ്യൻ ഗെയിംസ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണ്ണം; പുരുഷ വോളിയിലും സ്വർണ്ണം

കാഠ്‌മണ്ഡു (നേപ്പാൾ ): ദക്ഷിണേഷ്യൻ ഗെയിംസിൽ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പുരുഷ, വനിതാ വിഭാഗം ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി. പുരുഷവിഭാഗത്തില്‍ ഇന്ത്യ 3-0 എന്ന നിലയിലാണ് നേപ്പാളിനെ പരാജയപ്പെടുത്തിയത്. ഈ ഇനത്തില്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമാണ് വെങ്കലമെഡല്‍. പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ആന്റണി അമല്‍രാജ്, സൗമ്യജിത്ത് ഘോഷ്, ഹര്‍മീത് ദേശായി എന്നിവരാണ് മത്സരിച്ചത്.

വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യ3-0 എന്ന നിലയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി. നേപ്പാളിനും മാല്‍ഡിവ്സിനും വെങ്കലം ലഭിച്ചു.  

പുരുഷ വോളിബോളിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണം നേടി. 3-1 എന്ന സെറ്റിലാണ് മത്സരം അവസാനിച്ചത്. 20-25 എന്ന സ്കോറിൽ മത്സരത്തിന്റെ ആദ്യ സെറ്റ് നേടിയ പാക്കിസ്ഥാൻ പിന്നീടുള്ള സെറ്റുകളിൽ (25-15), (25-17), (29-27) തോറ്റു., പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്.