• 01 Oct 2023
  • 07: 20 AM
Latest News arrow

ദക്ഷിണേഷ്യൻ ഗെയിംസ്: വനിതകളുടെ 1500 മീറ്ററിൽ ചന്ദയ്ക്ക് വെള്ളി, പി യു ചിത്രക്ക് വെങ്കലം; പുരുഷന്മാരുടെ 1500 മീറ്ററിൽ അജയ് കുമാറിന് സ്വർണ്ണം, അജീത് കുമാറിന് വെള്ളി

കാഠ്‌മണ്ഡു (നേപ്പാൾ ): 13-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഒരു സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടി  ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്‌ച വെച്ചു. പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യ സ്വർണ്ണവും വെള്ളിയും നേടി. കൂടാതെ വനിതകളുടെ 1500 മീറ്ററിൽ വെള്ളിയും വെങ്കലവും നേടി.

പുരുഷന്മാരുടെ 1500 മീറ്ററിൽ 3.54.18 സെക്കൻഡിൽ അജയ് കുമാർ സരോജ് സ്വർണം നേടിയപ്പോൾ 3.57.18 സെക്കൻഡിൽ അജീത് കുമാർ വെള്ളി നേടി. വെങ്കലം നേപ്പാളിലെ ടാങ്ക കാർക്കിക്ക് (3.50.20 സെ) ലഭിച്ചു.

വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ചന്ദ (4.34.51 സെ) വെള്ളി മെഡൽ കരസ്ഥമാക്കിയപ്പോൾ, പി.യു ചിത്ര  (4.35.46 സെ) വെങ്കലം നേടി. ഈ ഇവന്റിലെ സ്വർണം ശ്രീലങ്കയുടെ ഉദ കുബുരാലാഗെ  (4.34.34 സെ) നേടി.

ആറ് സ്വർണവും 11 വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്.  മെഡൽപ്പട്ടികയിൽ 28 മെഡലുകൾ നേടിയ ആതിഥേയരായ നേപ്പാളാണ് മുൻപിൽ.