''സേവ് ദ ഡേറ്റ് വീഡിയോ ഇറങ്ങിയോ മോനേ....'' ട്രോളര്‍മാര്‍ക്ക് ചാകര; സദാചാരം പറഞ്ഞ് കേരള പൊലീസ്

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു സേവ് ദ ഡേറ്റ് വീഡിയോ. ഗൗരി, റാം എന്നിവരുടെ സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വിവാഹിതരാകാന്‍ പോകുന്ന ഇരുവരും തങ്ങളുടെ വിവാഹതിയതി അറിയിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോ പക്ഷേ ഇരുവരുടെയും വസ്ത്രധാരണ രീതി കൊണ്ടാണ് ശ്രദ്ധേയമായത്. സെക്സ് അപ്പീലുള്ള വസ്ത്രധാരണം കണ്ടതോടെ കേരള പൊലീസും ഇടപെട്ടു. '' ആയിക്കോളൂ... കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്'' എന്ന പോസ്റ്റര്‍ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ഇതോടെ പൊലീസ് സദാചാരപൊലീസാവുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. എന്തായാലും വിഷയം ട്രോളര്‍മാര്‍ക്ക് ചാകരയായിട്ടുണ്ട്.
ട്രോളുകള്‍ കാണാം....
RECOMMENDED FOR YOU
Editors Choice