ജി-20 അധ്യക്ഷപദവി ഏറ്റെടുത്ത് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യ, ലോകത്തെ 20 വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മമായ ജി-20-യുടെ അധ്യക്ഷപദവി ഏറ്റെടുത്തു. ജപ്പാനിൽനിന്ന് ഞായറാഴ്ചയാണ് ജി-20 അധ്യക്ഷപദവി സൗദി ഏറ്റെടുത്തത്. ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ബഹുമതിയും ഇതോടെ സൗദി അറേബ്യയ്ക്ക് ലഭിച്ചു. 2020 നവംബർ 21, 22 തീയതികളിലാണ് അടുത്ത ഉച്ചകോടി നടക്കുക.
അന്താരാഷ്ട്രതലത്തിൽ പൊതുസമ്മതിയുണ്ടാക്കാൻ സൗദിക്ക് ലഭിച്ച വിശിഷ്ടാവസരമാണിതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. ഉച്ചകോടിയോടനുബന്ധിച്ച് മന്ത്രിതല സമ്മേളനങ്ങളുൾപ്പെടെ നൂറോളം പരിപാടികൾക്ക് സൗദി അറേബ്യ വേദിയാവുമെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
RECOMMENDED FOR YOU
Editors Choice