• 09 Dec 2019
  • 04: 22 PM
Latest News arrow

തൃശൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു; ദുരൂഹതയുണ്ടെന്ന് ദൃക്‌സാക്ഷികള്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. തുരുത്തിപ്പുറം സ്വദേശി പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ബൈപ്പാസില്‍ ഗൗരി ശങ്കര്‍ ജങ്ഷന് തെക്കുവശം സര്‍വ്വീസ് റോഡിലാണ് സംഭവം.  തീപിടിച്ച കാറ് റോഡരികിലെ കാനയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ പ്രദേശത്തുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടൈറ്റസ് അപ്പോഴേയ്ക്കും മരിച്ചിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദൃസാക്ഷികള്‍ പറയുന്നു. ടൈറ്റസ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.