• 09 Dec 2019
  • 03: 23 PM
Latest News arrow

പവിഴം റൈസ് വ്യാപാരികള്‍ക്ക് അവാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

അരിയും അരി അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും രാജ്യത്തെ പ്രമുഖ ഉല്‍പാദകരും വിപണനക്കാരുമായ പവിഴം ഹെല്‍ത്ത് ഡയര്‍ പ്രൈവറ്റ് ലിമിറ്റഡ്, പവിഴം ഉല്‍പ്പന്നങ്ങളുടെ മികച്ച വ്യാപാരികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. സമ്മാനപദ്ധതിയില്‍ വിജയികളായ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും സമ്മാനിച്ചു. 

ബിജു, തനിമ മാര്‍ക്കറ്റിങ്, സുല്‍ത്താന്‍ ബത്തേരി; മുരളി, എംഎ ഏജന്‍സീസ്, വടകര; ബിജോയ്, ഗ്രെയ്‌സ് ഏജന്‍സീസ്, ഇരിട്ടി എന്നിവര്‍ക്കാണ് കോഴിക്കോട്, കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ വരുന്ന മേഖലയിലെ മികച്ച വ്യാപാരികള്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ ലഭിച്ചത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു വര്‍ഷത്തെ സമ്മാന പദ്ധതിയുടെ ഭാഗമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത പത്ത് പേര്‍ക്ക് ഓരോ പവന്റെ സ്വര്‍ണനാണയവും പത്ത് ഉപഭോക്താക്കള്‍ക്ക് സൗജന്യ ദുബായ് യാത്രയും, 1000 കസ്റ്റമേഴ്‌സിന് ഓരോ ലിറ്റര്‍ പവിഴം ടാലന്റ് ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ഡ് ഓയിലും നല്‍കി. 

പവിഴം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എന്‍പി ആന്റണി അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ മികച്ച വ്യാപാരികള്‍ക്ക് അവാര്‍ഡുകളും ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കമ്പനി ഡയറക്ടര്‍ റോയി ജോര്‍ജ് പ്രസംഗിച്ചു.

കഴിഞ്ഞ 30 വര്‍ഷങ്ങളായി എറണാകുളം ജില്ലയിലെ കാലടയിലെ പെരിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ പ്രമുഖ അരി ഉല്‍പാദന വിപണന സ്ഥാപനങ്ങളില്‍ ഒന്നായ പവിഴം ഹെല്‍ത്ത് ഡയര്‍ പ്രൈവറ്റ് ലിമിറ്റഡ് ഗുണമേന്‍മയ്ക്കുള്ള നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് ഡീലര്‍മാരിലൂടെ എല്ലായിടത്തും പവിഴം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യമുണ്ട്. എന്‍പി ജോര്‍ജ് (ചെയര്‍മാന്‍), എന്‍പി ആന്റണി (മാനേജിങ് ഡയറക്ടര്‍) റോബിന്‍ ജോര്‍ജ്, ഗോഡ്‌വിന്‍ ആന്റണി (ഡയറക്ടര്‍മാര്‍) എന്നിവരാണ് കമ്പനിയുടെ സാരഥികള്‍.