ഐഎസ്എല്‍: ഗോവയ്ക്കെതിരെ സമനില വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്; നില പരുങ്ങലിൽ

കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലെ 29-ആം മത്സരത്തില്‍ എഫ്സി ഗോവയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. അവസാന മിനിറ്റുകള്‍ വരെ ജയിച്ചു നില്‍ക്കുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഇന്‍ജുറി ടൈമില്‍ ലെന്നി റോഡ്രിഗസിന്റെ ഷോട്ട് പതിച്ചതോടെ സ്വപ്നങ്ങള്‍ തകരുകയായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു.
കേരളാ ബ്ലാസ്റ്റേഴ്സിനായി സിഡോഞ്ചയും മെസി ബൗളിയും ഓരോ ഗോള്‍ വീതം നേടി. എഫ്സി ഗോവയ്ക്ക് വേണ്ടി മൗര്‍ത്താഡ ഫാളും റോഡ്രിഗസും വല കുലുക്കി. മത്സരം തുടങ്ങി 60-ആം സെക്കന്‍ഡില്‍ത്തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി സെര്‍ജിയോ സിഡോഞ്ച ഗോവയുടെ വല കുലുക്കി.
ആദ്യ മിനിറ്റില്‍ വഴങ്ങിയ ഗോളിന് ആദ്യ പകുതിയില്‍ത്തന്നെ ഗോവ മറുപടി നല്കി. 41-ആം മിനിറ്റില്‍ എഡു ബേഡിയയെടുത്ത ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ടിപി രഹനേഷ് ഡൈവ് ചെയ്ത് തട്ടികയറ്റി. പക്ഷെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിച്ചെത്തിയ മൗര്‍ത്താഡ ഫാളിന്റെ ഹെഡര്‍ ലക്ഷ്യം കണ്ടു. 1-1.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53 ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നായകന് ബര്‍ത്തലോമ്യ ഓഗ്ബച്ചയെ വീഴ്ത്തിയതിന് മൗര്‍ത്താഡ ഫാള്‍ ചുവപ്പു കാര്‍ഡ് കണ്ടു. ഗോവ പത്തു പേരായി ചുരുങ്ങിയ അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സും പരിശ്രമിച്ചു. 59-ആം മിനിറ്റില്‍ മെസി ബൗളി ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ കണ്ടെത്തി. 90 മിനിറ്റുകള്‍ വരെ ഗോവയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സിനായി. എന്നാൽ ഇന്‍ജുറി ടൈമില്‍ 93-ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ നിരാശരാക്കി റോഡ്രിഗസ് ഗോവ്ക്കായി സമനില ഗോള്‍ നേടി. 2 -2.
ഈ സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ച് പോയിന്റുമായി എട്ടാമത് തുടരുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആറു കളികളില്‍ നിന്നും ഒരു ജയം മാത്രമേ ടീമിന് നേടാനായിട്ടുള്ളൂ. രണ്ടു സമനിലയും മൂന്നു തോല്‍വികളും നേടിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നില പരുങ്ങലിലാണ്. എന്നാൽ നാലാം സ്ഥാനത്താണ് എഫ്സി ഗോവ. ആറു കളികളില്‍ നിന്നും ഒന്‍പതു പോയിന്റാണ് ഗോവയ്ക്ക് ഉള്ളത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ