• 09 Dec 2019
  • 04: 21 PM
Latest News arrow

'നീറ്റ്' പരീക്ഷയ്ക്ക് ശിരോവസ്‌ത്രത്തിനുള്ള വിലക്ക് നീക്കി; മുന്‍കൂട്ടി അനുമതി വാങ്ങണം

ന്യൂദല്‍ഹി: വരാനിരിക്കുന്ന 'നീറ്റ്' (NATIONAL ELIGIBILITY CUM ENTRANCE TEST - അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ്) പരീക്ഷയ്ക്ക്  ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സർക്കുലർ ഇറക്കി. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് നീക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പു തന്നെ ഇക്കാര്യത്തില്‍ അനുമതി വാങ്ങണമെന്നും  സര്‍ക്കുലറില്‍ നിർദ്ദേശിക്കുന്നു.

കഴിഞ്ഞ വര്‍ഷം 'നീറ്റ്' പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് പരീക്ഷാ ഹാളില്‍ വിലക്കിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു..ഇതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് 2020-ലെ 'നീറ്റ്' പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയത്.

'നീറ്റി'നുള്ള  ആപ്ലിക്കേഷൻ, രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് ആരംഭിക്കുകയാണ്.