• 09 Dec 2019
  • 03: 29 PM
Latest News arrow

തമിഴ്‌നാട്ടില്‍ ശക്തമായ മഴ: മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തീരദേശ മേഖലയില്‍ തുടരുന്ന ശക്തമായ മഴയില്‍ കെട്ടിടമിടിഞ്ഞ് വീണ് 17 പേര്‍ മരിച്ചു. കൊയമ്പത്തൂര്‍ മേട്ടുപാളയത്താണ് അപകടം. ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ നാല് കുടുംബത്തിലുളളവരാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ ആകെ മരണം 22 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളിലെല്ലാം റെക്കോര്‍ഡ് മഴയാണ് പെയ്യുന്നത്. ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ചെന്നൈയില്‍ 176 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടലൂരില്‍ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകൡലേക്ക് മാറ്റി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.