• 09 Dec 2019
  • 03: 53 PM
Latest News arrow

സ്വർണ്ണക്കപ്പ് നിലനിർത്തി പാലക്കാട്

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കലാകിരീടം വീണ്ടും പാലക്കാടിന്. 951 പോയിന്റുമായാണ് പാലക്കാട് സ്വർണ്ണക്കപ്പിൽ തുടർച്ചയായി രണ്ടാം തവണയും മുത്തമിട്ടത്. 949 പോയിന്റോടെ കണ്ണൂർ, കോഴിക്കോട് ജില്ലകൾ രണ്ടാം സ്ഥാനക്കാരായി. കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ തമ്മിൽ സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

അടുത്ത വർഷത്തെ സംസ്ഥാന കലോത്സവത്തിന് കൊല്ലം ജില്ല ആതിഥ്യം വഹിക്കും. 

നാടോടിനൃത്തം, മാർഗംകളി, ഇംഗ്ലീഷ് സ്കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഇന്ന് അരങ്ങേറിയത്.

വൈകിട്ട്  സമാപന സമ്മേളനം  വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളായി.