• 09 Dec 2019
  • 03: 15 PM
Latest News arrow

'രണ്ടില' പി.ജെ.ജോസഫിന് തന്നെ

കോട്ടയം: കേരളാ കോൺഗ്രസ്സ് മാണി- ജോസഫ് വിഭാഗങ്ങൾ പാർട്ടിചിഹ്നം സംബന്ധിച്ച് തർക്കം തുടരുന്നതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ  പി.ജെ ജോസഫ് വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. കോട്ടയം ജില്ലയിലെ പൂവതിലപ്പു വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ പി ജെ ജോസഫ് നിർദ്ദേശിച്ച സ്ഥാനാർത്ഥിക്ക് 'രണ്ടില' ചിഹ്നം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  ഈ നടപടി പാർട്ടി ചിഹ്നമായ 'രണ്ടില'യുടെ യഥാർത്ഥ അവകാശി പി.ജെ. ജോസഫ് തന്നെയാണെന്ന് തെളിയിക്കുന്നതായി ജോസഫ് വിഭാഗം പ്രതികരിച്ചു.  'രണ്ടില' തങ്ങളുടെ കയ്യിലായതിനാൽ ഭാവിയിൽ മറുപക്ഷത്തുനിന്നും കൂടുതൽ പേർ എത്തുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.