സാനിയ മിർസ കോർട്ടിലേക്ക് തിരിച്ചെത്തുന്നു

മുംബൈ: രണ്ടുവർഷമായി കോർട്ടിൽ നിന്നും വിട്ടുനിൽക്കുന്ന ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിർസ തിരിച്ചെത്തുന്നു. ഗർഭിണിയായ ശേഷം ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സാനിയ. കഴിഞ്ഞവർഷം ഒക്‌ടോബറില്‍ ആൺകുഞ്ഞിന് ജന്മം നൽകി.
ജനുവരിയിൽ ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റിലൂടെയാണ് മുപ്പത്തിമൂന്നുകാരിയായ സാനിയ മിർസ കോർട്ടിലേക്ക് തിരിച്ചെത്തുക. ആറ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്‌ട്രേലിയൻ ഓപ്പണിലും കളിക്കും.അമേരിക്കൻ താരം രാജീവ് റാമിനൊപ്പം മിക്‌സഡ് ഡബിൾസിലാണ് സാനിയ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കുക.
കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്ന വിവരം വാർത്താസമ്മേളനത്തില്‍ സാനിയ തന്നെയാണ് അറിയിച്ചത്. മുംബൈയില്‍ ഒരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ വ്യക്തമാക്കി.
2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ