• 09 Dec 2019
  • 03: 15 PM
Latest News arrow

മഹാരാഷ്ട്രയിൽ മെഗാ ക്രൂഡ് റിഫൈനറി വികസിപ്പിക്കാൻ സൗദി-യുഎഇ കരാർ

ജിദ്ദ: മഹാരാഷ്ട്രയിൽ 70 ബില്യൺ ഡോളർ പ്രാരംഭ ചെലവിൽ പ്രതിദിനം 1.2 ദശലക്ഷം ബാരൽ ശേഷിയുള്ള പുതിയ മെഗാ ക്രൂഡ് റിഫൈനറി സംയുക്തമായി വികസിപ്പിക്കാൻ സൗദി അറേബ്യയും യുഎഇയും കരാർ ഒപ്പിട്ടു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' അറിയിച്ചതാണിത്.

കൂടാതെ വിനോദസഞ്ചാര വികസനത്തിനായും സൗദി അറേബ്യയും യുഎഇയും കരാർ ഒപ്പിട്ടു. ഇരു രാജ്യങ്ങളിലെയും താമസക്കാർക്ക് സംയുക്ത സന്ദർശന വിസ നൽകാനുള്ള വ്യവസ്ഥ  ഇതിൽ ഉൾപ്പെടുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎഇ സന്ദർശന വേളയിൽ  നിർദ്ദേശിച്ച ആറ് സംരംഭങ്ങളിൽ ഒന്നാണ് സൗദി ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് കമ്മീഷനും യുഎഇ മന്ത്രാലയവും തമ്മിലുള്ള സഹകരണ  കരാർ.  ഇരു രാജ്യങ്ങളും തമ്മിലുള്ള തുറമുഖഗതാഗതം വേഗത്തിലാക്കാൻ കരാർ സഹായിക്കും.

സൗദി അറേബ്യയിലും യുഎഇയിലും മാത്രമല്ല മേഖലയിലുടനീളം ഭക്ഷ്യസുരക്ഷയ്ക്കായി പ്രത്യേക സംയുക്തനയവും കരാറിലുണ്ട്. 

സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതും ഓരോ രാജ്യത്തിനും വിശ്വസനീയമായ സൈബർസ്പേസ് നൽകുന്നതിനെ പിന്തുണയ്ക്കുന്നതും ഇരുരാജ്യങ്ങളിലും സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾക്ക് സഹായകമാകും. 
 
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങൾ  മനസിലാക്കുക, അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ട്  പരീക്ഷണാത്മക ഡിജിറ്റൽ കറൻസിക്കും ധാരണയായി.