സവാള ലോക്കറില്‍ സൂക്ഷിക്കേണ്ടി വരുമോ? കട കുത്തിത്തുറന്ന് 50,000 രൂപയുടെ സവാള മോഷ്ടിച്ചു; പണപ്പെട്ടി തൊട്ടില്ല!

കൊല്‍ക്കത്ത: കിലോയ്ക്ക് വില 120 രൂപയായതോടെ സ്വര്‍ണത്തോളം ഡിമാന്‍ഡാണ് ഇപ്പോള്‍ സവാളയ്ക്ക്. ഇതോടെ മറ്റു പച്ചക്കറികളുടെ കൂട്ടത്തില്‍ അലസമായി കിടന്നിരുന്ന സവാളയ്ക്ക് മാന്യസ്ഥാനം ലഭിച്ചിരിക്കുകയാണ്. മോഷണം പേടിച്ച് പല സ്ഥലങ്ങളിലും കച്ചവടക്കാര്‍ സ്ത്രീകള്‍ക്ക് സവാള കൊടുക്കാതെയായി. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്നും ഒരു മോഷണ വാര്‍ത്ത വരുന്നത്.
പശ്ചിമ ബംഗാളിലെ കിഴക്കന്‍ മേദിനിപ്പൂര്‍ ജില്ലയിലുള്ള സുതാഹതയില്‍ കട കുത്തിത്തുറന്ന മോഷ്ടാക്കള്‍ ചാക്കുകണക്കിന് സവാള എടുത്തുകൊണ്ടുപോയി. എന്നാല്‍ കടയിലുണ്ടായിരുന്ന പണപ്പെട്ടി ഇവര്‍ തൊട്ടതുപോലുമില്ല. കടയുടമസ്ഥന് അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 50,000 രൂപയുടെയെങ്കിലും സവാള മോഷ്ടാക്കള്‍ കടത്തിയിട്ടുണ്ടാകുമെന്നാണ് അക്ഷയ് ദാസ് പറയുന്നത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ശിവപുരിയില്‍ ട്രക്കില്‍ കൊണ്ടുപോയ 20 ലക്ഷം രൂപ വരുന്ന സവാള മോഷ്ടിക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ ഒരു കടയില്‍ നിന്നും 25,000 രൂപയുടെ സവാളയും മോഷണം പോയി.
എന്തായാലും ഇനി വില കുറയുന്നതുവരെ സവാളയെ ലോക്കറില്‍ സൂക്ഷിക്കേണ്ടി വരുമെന്നാണ് പല കച്ചവടക്കാരും പറയുന്നത്.
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം