• 09 Dec 2019
  • 04: 09 PM
Latest News arrow

''എന്റെ ഭാവി കളയാന്‍ എനിക്ക് വേറൊരു തെണ്ടിയുടെയും ആവശ്യമില്ല...''; ഷെയ്ന്‍ നിഗത്തിനെതിരെ ട്രോളുകള്‍

വെയില്‍ സിനിമയുമായി ഉണ്ടാക്കിയ കരാര്‍ രണ്ടാമതും തെറ്റിച്ച നടന്‍ ഷെയ്‌നിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമാകുന്നു. വെയില്‍ സിനിമയുടെ സംവിധായകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അതിന്റെ നിര്‍മ്മാതാവ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് നേരത്തെ ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. ഈ പ്രശ്‌നം നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കി. സിനിമ പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ സഹകരിക്കുമെന്നും ലൂക്കില്‍ മാറ്റം വരുത്തില്ലെന്നുമുള്ള ഉറപ്പില്‍ പുതിയ കരാറുമുണ്ടാക്കി. ഈ കരാറാണ് മുടിയും താടിയും വടിച്ച് ഷെയ്ന്‍ ലംഘിച്ചിരിക്കുന്നത്. പ്രതിഷേധമാണെന്നും പറഞ്ഞ് മുടിമുറിച്ച ചിത്രങ്ങള്‍ ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. ഇതു കണ്ടതോടെ പ്രേക്ഷകരും ആരാധകരുമടക്കം ഷെയ്‌നിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ട്രോളര്‍മാര്‍ ഷെയ്‌നിന്റെ നിസഹകരണത്തെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. 

ട്രോളുകള്‍ കാണാം...