യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകൻ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു

അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനും യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയും ആയ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. നേരത്തെ ഉപപ്രധാനമന്ത്രിയുമായിരുന്നു ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്.
ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചതിനെത്തുടർന്ന് യുഎഇയില്‍ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
സഹോദരന്റെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചനം അറിയിച്ചു.
രാജ്യം പടുത്തുയര്‍ത്തുന്നതിന് അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചവരും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളുമായിരുന്നു ശൈഖ് സായിദിന്റെ പുത്രന്മാരെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.