• 01 Oct 2023
  • 06: 56 AM
Latest News arrow

സംസ്ഥാന സ്‌കൂള്‍ കായികമേള: പാലക്കാടിന് കിരീടം

ചാന്ദ്നിയും കെ പി സനികയും റിജോയും വാഗ്‌മയൂവും ഇരട്ട സ്വര്‍ണം സ്വന്തമാക്കി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലാ ഓവറോൾ കിരീടം നേടി. 201.33 പോയന്റുമായാണ് പാലക്കാഡിന്റെ നേട്ടം. 157.33 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 123.33 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

800 മീറ്ററിൽ സി. ചാന്ദ്നി സ്വർണ്ണം നേടിയതോടെയാണ് പാലക്കാട് കിരീടം ഉറപ്പിച്ചത്. 

ചാന്ദ്നിയും കെ പി സനികയും റിജോയും വാഗ്‌മയൂവും ഇരട്ട സ്വര്‍ണം സ്വന്തമാക്കി

നടത്തത്തിൽ നന്ദനയും ഹാമർത്രോയിൽ ബ്ലെസി ദേവസ്യയും റെക്കോർഡിട്ടു.

സീനിയർ പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ നന്ദന ശിവദാസിന് റെക്കോർഡോടെയാണ് സ്വർണം. 

ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ ബ്ലെസി ദേവസ്യയും മീറ്റ് റെക്കോർഡോടെ സ്വര്‍ണം സ്വര്‍ണം നേടി.

ജൂനിയർ ഗേൾസ് 1500 മീറ്ററിലാണ് കെ പി സനിക സ്വർണം കുറിച്ചത്. ഇന്നലെ 3000 മീറ്ററിലും സനിക സ്വർണം നേടിയിരുന്നു. കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ്.

ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ജെ റിജോയ‌്‌ സ്വർണം നേടി. 3000 മീറ്ററിലും റിജോയ് സ്വർണം നേടിയിരുന്നു.

സബ് ജൂനിയർ ബോയ്സ് ലോങ്ജംപിൽ വാഗ്‍മായൂ സ്വർണ്ണം നേടി. ഇന്നലെ 100 മീറ്ററിലും വാഗ്‌മയൂ സ്വർണ്ണം  നേടിയിരുന്നു. ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർത്ഥിയാണ്. 

സ്‌കൂളുകളില്‍ 43.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസ് ഒന്നാം സ്ഥാനത്താണ്.  കോതമംഗലം മാര്‍ ബേസില്‍ 40.33 പോയിന്റോടെ രണ്ടാം സ്ഥാനത്തും 29 പോയിന്റോടെ  ബിഇഎംഎച്ച്എസ്എസ് പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. 

ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ പ്രവീണ്‍ കെ.പി സ്വര്‍ണം നേടി. കണ്ണൂരിന്റെ മഥുരാജ് എം വെള്ളിയും കോഴിക്കോടിന്റെ അനുരുദ്ധ് വെങ്കലവും നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കോട്ടയത്തിന്റെ ആന്‍ റോസ് ടോമിനാണ് സ്വര്‍ണം. ആലപ്പുഴയുടെ മഹിതാമോള്‍ വെള്ളിയും മലപ്പുറത്തിന്റെ ശ്രീലക്ഷ്മി വെങ്കലവും നേടി. 

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എറണാകുളത്തിന്റെ സുജീഷ് എസ്സിനാണ് സ്വര്‍ണം. എറണാകുളത്തിന്റെ തന്നെ അഭിഷേക് മാത്യു വെള്ളിയും കണ്ണൂരിന്റെ വിഷ്ണു ബിജു വെങ്കലവും സ്വന്തമാക്കി. 

സീനിയര്‍ ആൺകുട്ടികളുടെ  4x100 മീറ്റര്‍ റിലേയില്‍ പാലക്കാടിനാണ് സ്വര്‍ണം. 

സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ പാലക്കാടിന്റെ സൂര്യജിത്തിന് സ്വര്‍ണം നേടി.