ഒരു രാജ്യം ഒരു ശമ്പളദിനം: നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഒരേ ദിവസം വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത തൊഴില്‍ സമയവും സ്ഥിരവരുമാനവുമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് 'ഒരു രാജ്യം, ഒരു ശമ്പളദിനം' സംവിധാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കൊണ്ടുവരുന്ന ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, വേജസ് കോഡ് എന്നിവയുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കെല്ലാം ഓരോ മാസവും നിശ്ചിത ദിവസം ശമ്പളം ലഭിക്കും. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണ് ഇതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗവാര്‍ പറഞ്ഞു.
RECOMMENDED FOR YOU
Editors Choice
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം