• 09 Dec 2019
  • 04: 19 PM
Latest News arrow

യൂട്യൂബില്‍ വീഡിയോ ഇടുന്നവരെ ആശങ്കയിലാഴ്ത്തി പുതിയ നിയമം; യൂട്യൂബിന് ലാഭകരമല്ലെങ്കില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യും

സാന്‍ഫ്രാന്‍സിസ്‌കോ: യൂട്യൂബ് ക്രിയേറ്റര്‍മാരില്‍ ആശങ്കയേറ്റി യൂട്യൂബിന്റെ പുതിയ നിയമം. അടുത്ത ഡിസംബര്‍ പത്ത് മുതല്‍ സാമ്പത്തികമായി യൂട്യുബിന് ലാഭകരമല്ലാത്ത അക്കൗണ്ടുകളെല്ലാം യൂട്യൂബ് നീക്കം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂട്യൂബിന്റെ പോളിസിയിലെ 'അക്കൗണ്ട് സസ്‌പെന്‍ഷന്‍ ആന്‍ഡ് ടെര്‍മിനേഷന്‍' എന്ന വിഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കണ്ടന്റ് ക്രിയേറ്റര്‍മാരുടെ മാത്രമല്ല, വ്യൂവേര്‍സിന്റെ അക്കൗണ്ടും യൂട്യൂബ് ഇനി ഡിലീറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ ഇയാളുടെ ജി-മെയില്‍ വഴി ഒരു യൂട്യൂബ് സേവനവും യൂട്യൂബ് ലഭ്യമാക്കില്ല.

യൂട്യൂബില്‍ ഓരോ മിനിറ്റിലും 300 മണിക്കൂറിന്റെ വീഡിയോകളാണ് എത്തുന്നത്. ഇവയെ സംരക്ഷിക്കുക യൂട്യൂബിന് ഏറെ ശ്രമകരമാണ്. അതിനാല്‍ അനാവശ്യ കണ്ടന്റുകള്‍ പുറത്തു കളയുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം എത്തുന്നത്.