• 01 Feb 2023
  • 08: 11 AM
Latest News arrow

നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റി: ചാര്‍ജ് എടുക്കാന്‍ പൊലീസുകാരന്‍ ഓടിയത് 65 കിലോമീറ്റര്‍

ലക്‌നൗ: നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് ചാര്‍ജെടുക്കാന്‍ പൊലീസുകാരന്‍ ഓടിയത് 65 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നും ബിത്തോലിയിലേക്കാണ് പ്രതാപ് എന്ന പൊലീസുകാരന്‍ ചാര്‍ജ് എടുക്കാന്‍ ഓടിയത്. നിര്‍ത്താതെയുള്ള ഓട്ടത്തിനിടയില്‍ കുഴഞ്ഞുവീണ പ്രതാപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

''എസ്എസ്പി (സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) എന്നോട് ആഗ്രയിലെ പൊലീസ് സ്റ്റേഷനില്‍ തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധപൂര്‍വ്വം ബിത്തോലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഓടിയത്. നിങ്ങള്‍ക്ക് ഇതിനെ എന്റെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാം.'' പ്രതാപ് പറഞ്ഞു. 

#WATCH Etawah: A Sub Inspector (SI) Vijay Pratap, posted at Police Line police station, ran from the police station with the intention of running up to Bitholi police station, where he has been transferred to. He later fainted on the road and was taken to a hospital. pic.twitter.com/UM66gd41qY

— ANI UP (@ANINewsUP) November 15, 2019