കുവൈത്ത് സർക്കാർ രാജിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിനാണ് പ്രധാനമന്ത്രി രാജികത്ത് നല്‍കിയതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള വഴിയൊരുക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മിസ്രീം പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടാവുകയും പാര്‍ലമെന്റില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള വനിതാ മന്ത്രിയായ ജിനാന്‍ റമദാന് ചൊവ്വാഴ്ച രാജിവച്ചിരുന്നു. പത്ത് എംപിമാര്‍ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പശ്ചാത്തലത്തിലായിരുന്നു രാജി. കുവൈത്തിനെ ആഗോള സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പാക്കാത്തതിനെത്തുടർന്നാണ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയർന്നത്.