• 31 May 2020
  • 06: 17 AM
Latest News arrow

“ഇല്ല, ഞാൻ ലൈംഗിക പ്രവർത്തനങ്ങൾ ചെയ്യുന്നില്ല”- സോഫിയ

ലിസ്ബണ്‍: താൻ ലൈംഗിക പ്രവൃത്തികൾ ചെയ്യുന്നില്ലെന്ന് ഹ്യൂമനോയിഡ് സോഫിയ! ലിസ്ബണില്‍ നടന്ന ലോക വെബ് ഉച്ചകോടിയില്‍ മാദ്ധ്യമങ്ങളുമായി സംവദിക്കവേയാണ് സോഫിയ ഈ അഭിപ്രായപ്രകടനം നടത്തിയത്. എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല, ഞാൻ ലൈംഗിക പ്രവർത്തനങ്ങൾ ചെയ്യുന്നില്ല” എന്നാണ് സോഫിയയുടെ പ്രതികരണം.

മനുഷ്യനെപ്പോലെ ആളുകളുമായി സംവേദനം നടത്താന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് സോഫിയ. ആളുകളുടെ ചോദ്യത്തിന് മറുപടി നല്‍കാനുള്ള പ്രോഗ്രാമിംഗ് ഇതില്‍ നടത്തിയിട്ടുണ്ട്. കേള്‍ക്കുന്ന കാര്യങ്ങള്‍ പഠിച്ചും മുഖഭാവങ്ങള്‍ മനസ്സിലാക്കിയും സോഫിയ പ്രതികരിക്കും.

എന്നാല്‍ സോഫിയ ലിസ്ബണില്‍ നടത്തിയ പ്രതികരണം സോഫിയയുടെ നിര്‍മ്മാതാക്കളെ അടക്കം ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്.

“No. I don’t do sexual activities.”@RealSophiaRobot responds to a question on whether robots can feel love #WebSummit pic.twitter.com/8UJPpyTGfo

— Thomson Reuters Foundation (@TRF) November 6, 2019

 

Editors Choice