''ബാര്‍, വാറ്റ്, പബ്.... അടുത്തത് റെഡ് സ്ട്രീറ്റ്'': സോഷ്യല്‍ മീഡിയയില്‍ സജീവമായി പബ് ട്രോളുകള്‍

''സ്വന്തമായി വാറ്റാന്‍ അനുമതി, ഇപ്പോ പബിന് അനുമതി, നാളെ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി, പിന്നെ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്ന് നക്ഷത്ര വേശ്യാലയം. എന്നിട്ട് നമ്മുക്ക് അങ്ങോട്ട് സുഖിക്കണം.....'' 'അല്‍പ്പം ഉല്ലസിക്കാന്‍ സൗകര്യമില്ലാത്ത' കേരളത്തില്‍ പബ് കൊണ്ട് വരാന്‍ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളില്‍ മുക്കുകയാണ് സോഷ്യല്‍ മീഡിയ. മദ്യവര്‍ജന നയം പറഞ്ഞ് അധികാരത്തിലേറിയിട്ട്, പബുകള്‍ തുറക്കുന്നത് വരെ എത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍. അത്യാവശ്യകാര്യങ്ങള്‍ ചെയ്യാതെ 'അന്തസ്സുള്ള' മദ്യപാനത്തിനും ഉല്ലാസത്തിനും ഇടമൊരുക്കിക്കൊടുക്കുന്ന പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതോടെയാണ് ട്രോളര്‍മാരും രംഗത്തുവന്നിരിക്കുന്നത്.
ട്രോളുകള്‍ കാണാം...
RECOMMENDED FOR YOU
Editors Choice