മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ; ശിവസേന സുപ്രീംകോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്പ്പെട്ടുഴലവേ, രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണി വരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 20 ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു പാര്‍ട്ടിയ്ക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു.
രാഷ്ട്രപതി ഭരണത്തിന് തീരുമാനമായാല്‍ ശിവസേന സുപ്രീംകോടതിയെ സമീപിക്കും. ശുപാര്‍ശയ്ക്കെതിരെ ഹര്‍ജി നല്‍കാനാണ് നീക്കം. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശിവസേനയ്ക്ക് വേണ്ടി ഹാജരായേക്കും.
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം