ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ പോരാട്ടം; ആദരിച്ച് നാഷ്ണല്‍ ജ്യോഗ്രഫിക്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ ആദരിച്ച് ലോകപ്രശസ്ത മാസികയായ നാഷ്ണല്‍ ജ്യോഗ്രഫിക്ക്. വാഷിങ്ടണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന നാഷ്ണല്‍ ജ്യോഗ്രഫിക്കിന്റെ 2019 നവംബര്‍ ലക്കത്തിലാണ് കേരളത്തില്‍ നിന്നുള്ള ഈ അഞ്ച് കന്യാസ്ത്രീകളും പ്രത്യക്ഷപ്പെടുന്നത്. 'സ്ത്രീകള്‍- ഒരു നൂറ്റാണ്ടിന്റെ മാറ്റം' എന്ന പേരില്‍ പുറത്തിറക്കിയ ലക്കത്തിലാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം ഒരു കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങിനെ: യാതൊരു പ്രശ്നങ്ങളുമുണ്ടാക്കാതെ ശാന്തമായിട്ട് ഇരിക്കാനാണ് മേലധികാരികള്‍ കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനോ അനുസരിക്കാനോ കന്യാസ്ത്രീകള്‍ കൂട്ടാക്കിയില്ല. ഒരു ബിഷപ്പ് തന്നെ പല തവണ ബലാത്സംഗം ചെയ്തുവെന്ന് ഒരു കന്യാസ്ത്രീ സഭാ നേതാക്കളോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് കന്യാസ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ശേഷം, കഴിഞ്ഞ സെപ്തംബറില്‍ അഞ്ച് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഹൈക്കോടതിയ്ക്ക് സമീപം സത്യാഗ്രഹം നടത്തി. രണ്ടാഴ്ച നീളുന്നതായിരുന്നു സത്യാഗ്രഹം. താന്‍ നിരപരാധിയാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഒടുവില്‍ പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തു. ഈ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം സഭാധികാരികള്‍ ചെയ്തത് അവരുടെ പ്രതിമാസ അലവന്‍സ് റദ്ദാക്കുകയായിരുന്നു.
ഈ കുറിപ്പിലെവിടെയും പക്ഷേ, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് പറയുന്നില്ല. അഞ്ച് കന്യാസ്ത്രീകളും ആഹ്ലാദത്തോടെ നില്ക്കുന്ന ചിത്രം ചേര്‍ത്തിട്ടുമുണ്ട്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം