• 09 Dec 2019
  • 03: 16 PM
Latest News arrow

'ബാലാമണിയമ്മ പുരസ്‌കാരം' ടി.പത്മനാഭന്

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 'ബാലാമണിയമ്മ പുരസ്‌കാരം 'ടി.പത്മനാഭന് സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്  ടി.പത്മനാഭനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.  50,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലിന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ തെലുങ്കു സാഹിത്യകാരന്‍ ഡോ. ശിവ റെഡ്ഡി ടി.പത്മനാഭന്  'ബാലാമണിയമ്മ പുരസ്‌കാരം' സമ്മാനിക്കും. പ്രൊഫ. എം. ലീലാവതി, സി. രാധാകൃഷ്ണന്‍, എസ്. രമേശന്‍ നായര്‍ എന്നിവരടങ്ങുന്ന പുരസ്‌കാര നിർണ്ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.