• 06 Dec 2019
  • 10: 47 AM
Latest News arrow

യുഎപിഎ കേസ്: പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്; ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഹാജരാക്കും

കോഴിക്കോട്: പന്തീരങ്കാവില്‍ നിന്നും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പ്രതികള്‍ക്കെതിരെ കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ്. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട  അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡിജിറ്റല്‍ തെളിവുകളടക്കം പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. പിടിച്ചെടുത്ത പെന്‍ഡ്രൈവുകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും പൊലീസ് ഹാജരാക്കും. 

ഇരുവരുടെയും ഫെയ്‌സ്ബുക്ക് പേജിലെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്‌സ്ബു്കക് പേജിലെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദേശവിരുദ്ധമെന്ന് പറയപ്പെടുന്ന പോസ്റ്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ചയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.