• 03 Feb 2023
  • 11: 13 PM
Latest News arrow

തോം തോം തോം... ചിത്രയ്‌ക്കൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായ' പാടിയ അറബി ഗായകനെ നെഞ്ചേറ്റി സോഷ്യല്‍ മീഡിയ

റിയാദ്: സോഷ്യല്‍ മീഡിയയില്‍ തരംഗമായി അറബി ഗായകന്റെ മലയാളം പാട്ട്. ഗായിക ചിത്രയോടൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായ'' എന്ന പാട്ട് പാടുന്ന അഹമ്മദ് സുല്‍ത്താന്‍ അല്‍മൈമാനി എന്ന സൗദി യുവഗായകനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 

റിയാദില്‍ നടന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണ് സംഭവം. വേദിയില്‍ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു ചിത്ര. സദസ് എല്ലാം മറന്ന് അതില്‍ മുഴുകിയിരിക്കുകയുമായിരുന്നു. ഈ സമയത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഹമ്മദ് സുല്‍ത്താന്റെ എന്‍ട്രി. 'തോം തോം തോം' എന്ന അനുപല്ലവിയുമായി വേദിയിലെത്തിയ അഹമ്മദ് സുല്‍ത്താന്‍ അറബ് ചുവയില്‍ ബാക്കി കൂടി പാടിയതോടെ സദസ് അദ്ദേഹത്തെ നെഞ്ചേറ്റി. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ 'വൈഷ്ണവ ജനതോ' എന്ന പൗരാണിക ഹിന്ദു ഭജന്‍ പാടി നേരത്തെ തന്നെ വൈറല്‍ താരമായി മാറിയിട്ടുണ്ട് അഹമ്മദ് സുല്‍ത്താന്‍.