• 06 Dec 2019
  • 11: 07 AM
Latest News arrow

''ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണം, ആദിത്യ വേണ്ട''; വീണ്ടും ഉപാധിയുമായി എന്‍സിപി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായതായി സൂചന. കോണ്‍ഗ്രസിന്റെയും കൂടി തീരുമാനം അറിഞ്ഞതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുന്നതിനോട് എന്‍സിപിയ്ക്ക് താല്‍പ്പര്യമില്ല. ആദ്യത്യയ്ക്ക് പകരം ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് എന്‍സിപിയുടെ നിലപാട്. അതു സാധ്യമല്ലെങ്കില്‍ മറ്റേതെങ്കിലും മുതിര്‍ന്ന നേതാവിന് അവസരം നല്‍കണം. എന്‍സിപിയുടെ ഈ നിലപാട് ശരത് പവാര്‍, ഉദ്ധവ് താക്കറെയെ അറിയിച്ചിട്ടുണ്ട്.

ശിവസേനയും എന്‍സിപിയും സഖ്യം ചേര്‍ന്നാല്‍ പുറത്തുനിന്നും പിന്തുണയ്ക്കാനാകും കോണ്‍ഗ്രസിന്റെ തീരുമാനം. ഇതും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് സൂചന. നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ശരത് പവാറുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയ ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.