ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്ന് നിയമസഭയിൽ ഗതാഗത മന്ത്രി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നാണ് മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലെ സൂചന. അപകടത്തെ തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് 4 ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് കെ.എം ബഷീര്‍ സഞ്ചരിച്ച ബൈക്കിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിക്കുന്നത്. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ദൃക്സാക്ഷിമൊഴികള്‍ പറഞ്ഞിരുന്നത് . എന്നാല്‍ വാഹനം ഓടിച്ചിരുന്നത് ശ്രീറാമിന്റെ കൂടെ ഉണ്ടായിരുന്ന വഫ എന്ന യുവതിയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ രക്തപരിശോധന പോലും പോലീസ് ആദ്യഘട്ടത്തില്‍ നടത്തിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് ഏറെ വൈകിയാണ് വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. ഇതില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോര്‍ട്ടെന്നാണ് ആരോപണം.
സംസ്ഥാനത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന് സഭയെ അറിയിച്ചു. ഒക്ടോബര്‍ 26 മുതലാണ് പുതിയ പിഴ ഈടാക്കാൻ തുടങ്ങിയത്.
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം