• 01 Feb 2023
  • 07: 12 AM
Latest News arrow

എല്ലാവരും ആഗ്രഹിച്ച തരത്തിലുള്ള വിധിയെന്ന് കെ.കെ മുഹമ്മദ്; "തന്നെ ചിലർ വേട്ടയാടി..."

ന്യൂദൽഹി: അയോദ്ധ്യാക്കേസിലെ സുപ്രീംകോടതി വിധിയിലുടെ തന്‍റെ കണ്ടെത്തലുകള്‍ നീതീകരിക്കപ്പെട്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. നാമെല്ലാവരും ആഗഹിച്ച തരത്തിലുള്ള തീരുമാനമാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കെ.കെ മുഹമ്മദ് പറഞ്ഞു. അയോദ്ധ്യയില്‍ പള്ളി നിലനിന്നിരുന്ന സ്ഥലത്ത് മറ്റൊരു നിര്‍മ്മിതി നിലനിന്നിരുന്നുവെന്നും അത് മുസ്ലിം നിര്‍മ്മിതി ആയിരുന്നില്ലെന്നും കെ.കെ മുഹമ്മദ് അടങ്ങുന്ന പുരാവസ്തു സംഘം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അംഗീകരിച്ചുകൊണ്ടാണ് കേസില്‍ അന്തിമ വിധിയുണ്ടായത്.

അയോദ്ധ്യയിലെ തർക്കഭൂമിയിൽ ഉത്ഖനനം നടത്തിയ സംഘത്തില്‍ മലയാളിയായ കെ.കെ മുഹമ്മദ് ഇല്ലായിരുന്നുവെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. കെ.കെ മുഹമ്മദിന് അയോദ്ധ്യയുമായി ബന്ധമില്ലെന്ന് ചരിത്രകാരന്‍ ഇർഫാൻ ഹബീബ്, അലിഗഢ് മുസ്ലിം സർവ്വകലാശാല ചരിത്രവിഭാഗം മേധാവി സയ്യിദ് അലി റിസ്വിതുടങ്ങിയവർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും അയോദ്ധ്യയില്‍ ഉത്ഖനനം നടത്തിയ സംഘത്തില്‍ കെ.കെ മുഹമ്മദുമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി ഉത്ഖനനത്തിന് നേതൃത്വം നല്‍കിയ പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ ജനറൽ ബി.ബി ലാൽ രംഗത്ത് വന്നിരുന്നു. ട്രെയിനി എന്ന നിലയ്ക്കാണ് കെ.കെ മുഹമ്മദ് ഉത്ഖനനത്തില്‍ പങ്കെടുത്തതെന്ന് സംഘാംഗമായ രാമകാന്ത് ചതുര്‍വേദിയും വ്യക്തമാക്കി. ട്രെയിനി എന്ന നിലയ്ക്ക് പങ്കെടുത്തത് കൊണ്ടാണ് ഔദ്യോഗിക രേഖകളിൽ കെ.കെ മുഹമ്മദിന്‍റെ പേര് വരാത്തതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

 

K K Muhammed, former regional director (North), Archaeological Survey of India: On the basis of archaeological & historical evidences that were supplied by ASI, court came to conclusion that there was a huge magnificent temple earlier & we should build a new temple once more. pic.twitter.com/iwAL2z5aYM

— ANI (@ANI) November 9, 2019

K K Muhammed, former regional director (North), Archaeological Survey of India (ASI): I feel vindicated (he had said Ram temple existed before Babri mosque in Ayodhya), I was hounded by a group of people. It is exactly the kind of decision that we all wanted. #AyodhyaVerdict https://t.co/0kqcGZqzT8 pic.twitter.com/Z99AhNzw7L

— ANI (@ANI) November 9, 2019