• 15 Nov 2019
  • 09: 56 PM
Latest News arrow

'ബുള്‍ ബുള്‍' ശക്തിപ്പെട്ടു; ഞായറാഴ്ചയോടെ അതി തീവ്രമാകും; ബംഗാൾ തീരത്ത് ജാഗ്രത

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുള്‍ ബുള്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ഇതേത്തുടർന്ന് പശ്ചിമബംഗാള്‍ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകി. ഒഡിഷയിലെ പാരദ്വീപിന്‌ 390 കിലോമീറ്റർ അകലെയായി സഞ്ചരിക്കുന്ന 'ബുൾ ബുൾ ' തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 9 ശനിയാഴ്ച വരെ വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബുൾ ബുൾ അതിനു ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് ഇടയിൽ സഞ്ചരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 10ന് ഞായറാഴ്ച്ചയോടെ ബുള്‍ ബുള്‍ അതി തീവ്രചുഴലിക്കാറ്റാകും.