• 27 May 2020
  • 02: 43 PM
Latest News arrow

പത്ത് മാസമായി ശമ്പളമില്ല; മലപ്പുറത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരന്‍ മലപ്പുറം നിലമ്പൂര്‍ ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തു. ഭിന്നശേഷിക്കാരനായ പാര്‍ടൈം സ്വീപ്പര്‍ നിലമ്പൂര്‍ കാഞ്ഞിരംപാടം സ്വദേശി കുന്നത് രാമകൃഷ്ണനാണ് ജീവനൊടുക്കിയത്. പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിരുന്നില്ല. 

രാവിലെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി അടിച്ച് വാരി വൃത്തിയാക്കിയ ശേഷമാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. ശമ്പളം കിട്ടാത്തത് ഭാര്യയും രണ്ട് മക്കളുമുള്ള രാമകൃഷ്ണന്റെ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇടവിട്ട ദിവസങ്ങളില്‍ 90 രൂപ വീതമായിരുന്നു രാമകൃഷ്ണന് ആകെ ലഭിച്ചിരുന്ന കൂലി. വണ്ടിക്കൂലി പോലും ചിലവാക്കാനില്ലാത്തതുകൊണ്ട് ആറ് കിലോമീറ്റര്‍ വീതം 12 കിലോമീറ്റര്‍ നടന്നാണ് രാമകൃഷ്ണന്‍ ജോലിക്കെത്തിയിരുന്നത്. 

കഴിഞ്ഞ 30 വര്‍ഷമായി ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനാണ് രാമകൃഷ്ണന്‍. പത്തനം തിട്ടയില്‍ മറ്റൊരു ജീവനക്കാരനും സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തിരുന്നു. 

Editors Choice