അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു

ഐസ്വാള്‍: മിസോറം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു. രാവിലെ 11.30-ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു.
ശ്രീധരൻ പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി ദേശിയ സെക്രട്ടറി സത്യകുമാർ, ബിജെപി നേതാക്കളായ അൽഫോൻസ് കണ്ണന്താനം, എംടി രമേശ്, കേരളത്തിൽ നിന്നുള്ള നാലു ക്രിസ്ത്യൻ സഭാ ബിഷപ്പുമാർ, കൊച്ചി ബാർ കൌൺസിൽ പ്രതിനിധികൾ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ദില്ലിയിൽ എത്തിയ ശ്രീധരൻ പിള്ള ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ ഉള്ള നേതാക്കളെ കണ്ടിരുന്നു. തുടർന്ന് കുടുംബത്തോടൊപ്പം തിങ്കളാഴ്ച തന്നെ ശ്രീധരന്‍പിള്ള ഐസ്വാളിലെത്തിയിരുന്നു. ശ്രീധരൻ പിള്ളയെ ഗാർഡ് ഓഫ് ഓണർ നൽകി രാജ്ഭവൻ സ്വീകരിച്ചു.
കേരളത്തില്‍നിന്ന് മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ശ്രീധരന്‍പിള്ള. വക്കം പുരുഷോത്തമന്, കുമ്മനം രാജശേഖരന് എന്നിവരാണ് മറ്റു രണ്ടുപേര്‍.