• 15 Nov 2019
  • 10: 02 PM
Latest News arrow

കേരളത്തിൽ പ്രവർത്തനം വിപുലീകരിച്ച് 'ഓറിയോൺ ഇന്ത്യ സിസ്റ്റംസ്‌'

കൊച്ചി: അമേരിക്കയിലെ ന്യൂ ജഴ്സി ആസ്ഥാനമായ 'ഓറിയോൺ ഇന്ത്യ സിസ്റ്റംസ്‌', കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം വിപുലമാക്കുന്നു. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ഇരട്ടി വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും 2021 ആകുമ്പോഴേക്കും ഇപ്പോഴുള്ള 600 ജീവനക്കാരിൽ നിന്നും 1,200 ജീവനക്കാർ തൊഴിൽ ചെയ്യുന്ന സ്ഥാപനമായി 'ഓറിയോൺ' മാറുമെന്നും കമ്പനിയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്  ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജ് പാട്ടീൽ പറഞ്ഞു.

കമ്പനി ആരംഭിച്ചത് മുതൽ സേവനം നൽകിവരുന്ന എല്ലാ ക്ലയിന്റുകളും ഇപ്പോഴും തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നു എന്നത് തന്നെ 'ഓറിയോൺ ഇന്ത്യ സിസ്റ്റംസി'ന്റെ ആഗോള നിലവാരത്തിന് ഉദാഹരണമാണെന്ന്  കമ്പനിയുടെ ഇന്ത്യയിലെ മേധാവി നരേന്ദ്ര കുമാർ  പറഞ്ഞു.

40 ജീവനക്കാരുമായി 2009-ലാണ് കമ്പനി ഇൻഫോപാർക്കിൽ  പ്രവർത്തനം ആരംഭിച്ചത്‌. കമ്മ്യൂണിക്കേഷൻ, സാമ്പത്തിക കാര്യങ്ങൾ, മീഡിയ, സ്പോർട്സ്, വിനോദം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഐ.റ്റി സേവനമാണ് കമ്പനിയുടെ പ്രവർത്തന മേഖല. ആഗോളതലത്തിൽ 3,500ലധികം ഐ.റ്റി വിദഗ്ധർ ജോലി ചെയ്യുന്ന കമ്പനിക്ക് മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുണ്ട്.